നീലാകാശത്ത് തൂ വെള്ള മേഘ ങ്ങള്‍ മാത്രം,കരി നീല കടലി നുള്ളില്‍ ചിത റിയ ലക്ഷദ്വീപു കളില്‍ സ്നേഹവും ശാന്തിയും അന്തി യുറങ്ങി യിരുന്നു ഒരു കാലത്ത്.കള വും ചതിയും ഒന്നുമില്ലാതെ സഹോദര്യ ത്തി ന്‍റെയും സമത്വ ത്തി ന്‍റെയും കൂടപ്പിറപ്പു കളായി അവര്‍ ജീവിച്ചു. ഭക്ഷണം കിട്ടുമ്പോള്‍ ഒരുമിച്ചിരുന്നു ഒരു ബിലംബില്‍ നിന്നു കഴിച്ചു. അങ്ങനെ യായാല്‍ സ്നേഹം കൂടുമെന്നാണ് വിശ്വാസം. പരസ്പര വിശ്വാസവും ബഹുമാനവും അന്നു ണ്ടായിരുന്നു. ഉള്ളത് കൊണ്ട് തൃപ്തി പ്പെട്ടു കഴിഞ്ഞ ഒരു കാല മായിരുന്നു അത്. വാക്കുകള്‍ കൊണ്ട് സ്നേഹം അളന്നു തിട്ട പ്പെടുത്താന്‍ പറ്റാത്ത അക്കാലത്ത് പരാതിയും പരിഭവവും ഒന്നുമില്ലാതെ അവര്‍ ജീവിച്ചു.
എന്നാല്‍ ഇന്ന് ചോരന്മാരില്ലത്ത്ത നാട്ടില്‍ മോഷണം നിത്യമാകുന്നു. അനീതിയും അഴിമതിയും അധര്‍മവും സമൂഹത്തിലെ നന്മയുടെ വെളിച്ചം കെടുത്തി. തൊഴിലില്ലായ്മ യും അസഹിഷ്ണുതയും സ്നേഹ സാമ്രാജ്യ ത്തിന്‍റെ അടിത്തറ ഇളക്കി. തീവ്ര മായ മനുഷ്യാവകാശ ലംഘന ങ്ങള്‍ അരങ്ങേറി ക്കൊണ്ടിരിക്കുന്നു. മഹത്തു ക്കളായ പൂര്‍വികര്‍ കരുതി വെച്ച നല്ല ഗുണ ങ്ങള്‍ കൈമോശം വന്നു. ആത്മാവിന്‍റെ അനശ്വരത യില്‍ വിശ്വസി ച്ചിരുന്ന പൂര്‍വികരുടെ പാത പിന്തുടരാന്‍ നമുക്ക് കഴിയാതെ പോയി. സാമ്പത്തിക രംഗത്തും വ്യവസായ രംഗത്തും അവര്‍ നേടിയെടുത്ത അത്ഭുത ങ്ങള്‍ നാം മറന്നു പോയി. ശരീര വും മനസ്സും ആത്മാവും കളങ്ക പ്പെട്ടു നാം അലസരായി ഗമിക്കുക യാണ്.
ഒരു പുതു യുഗ ത്തിന്‍റെ പിറവി ഇവിടെ ആരംഭിക്കുകയാണ്. ഭൂത കാലത്തി ന്‍റെ മധുര സ്മൃതി കളില്‍ ഭാവിയെ നാം പടുത്തു യര്‍ത്തും. മാധ്യമ ങ്ങളുടെ അഭാവം കൊണ്ട് രാജ്യത്തി ന്‍റെ മുഖ്യ ധാരയില്‍ നിന്നു മാറ്റി നിര്‍ത്ത പ്പെട്ട ലക്ഷദ്വീപിനെ ഭാരത ത്തിന്‍റെ അഭിമാന മാക്കും. ശോഷിച്ചു കിടക്കുന്ന വ്യവസായ വും സാമ്പത്തിക രംഗവും ആധുനിക സംവിധാന ങ്ങളോടെ മെച്ച പ്പെടുത്തണം. ആരോഗ്യവും വിദ്യാഭ്യാസവും ജനപ്രിയ മാക്കുക യും യുവ ക്കളെ വിദ്യാ സമ്പന്ന രാക്കുകയും വേണം. കാര്‍ഷിക രംഗത്തും നാണ്യ വിനിമയ രംഗത്തും നാം സ്വയം പര്യാപ്തത കൈ വരിക്കുകയും യുവാ ക്കളുടെ ഊര്‍ജ്ജം ചിന്ത കളില്‍ നിന്നും പ്രവര്‍ത്തന ങ്ങളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്യുമ്പോള്‍ നാം ഫല പ്രാപ്തി യില്‍ എത്തും.
ഉപ്പു തൊട്ടു കര്‍പ്പുരം വരെ എല്ലാത്തിനും വന്‍ കര യെ ആശ്ര യിച്ചുള്ള സ്ഥിതി വിശേഷം മാറി ലക്ഷദ്വീപ് സ്വന്തം കാലില്‍ നില്‍ക്കുന്ന തെന്നോ അന്നാണ് നമ്മുടെ സ്വപ്നം യാഥാര്‍ ത്യ മാവുക. കര കൌശല വസ്തു ക്കള്‍ക്കും പരമ്പരാ ഗത ഓടി നിര്‍മാണ ത്തിനും ചൂടിക്കും ചൂരക്കും കൊപ്രക്കും മാസിനും പേരു കേട്ട സ്ഥല മായി രുന്നു ലക്ഷദ്വീപ്. ആ അവസ്ഥ യിലേക്ക് നാം തിരിച്ചു പോകണം. വിവര സാങ്കേതിക വിദ്യ യും പ്രിന്‍റിംഗ് ടെക്നോളജി യും നാം കൊണ്ട് വരിക തന്നെ ചെയ്യും.
ഒന്നുമില്ലാ ത്തിടത്തു വന്‍കരകള്‍ രൂപ പ്പെടാ മെങ്കില്‍,
വെറും മണ്ണില്‍ നിന്നു വൃക്ഷ ങ്ങള്‍ക്ക് വളര്‍ന്നു വരാ മെങ്കില്‍ ,
കേവലം പൂജ്യം കൊണ്ട് അക്ക ങ്ങളുടെ വില കൂട്ടാ മെങ്കില്‍ ,
നമുക്ക് വായന യില്‍ നിന്നു തുടങ്ങാം.
നമുക്ക് വായിച്ചു തുടങ്ങാം.
ഈ ഖിറ അത്ത് മാറ്റ ങ്ങ ളുണ്ടാ ക്കുക തന്നെ ചെയ്യും.
മുഹമ്മദ് അലി അസ്ഹര്‍
ചീഫ് എഡിറ്റര്‍
ദി ഐലണ്ട് ടു ഡേ