Tuesday, October 20, 2009

എഡിറ്റോറിയല്‍- September 2009














ധീരനായ ഭരണാധികാരി

ഒരു ഭരണാധികാരി ധീരനായിരിക്കണം.ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുമ്പോള്‍ ഭരണാധികാരി പതറാന്‍ പാടില്ല.സമ്പന്ന വര്‍ഗത്തിന്‍റെ പണക്കൊഴുപ്പിനു മുന്നില്‍ വഴുതി വീഴാനും പാടില്ല. ലോകത്ത്‌ ധാരാളം ചക്രവര്‍ത്തിമാരും രാജാക്കന്മാരും ഭരണകര്‍ത്താക്കളും ഉണ്ടായി ട്ടുണ്ട്.യുഫ്രടീസ് നതീതീരങ്ങളില്‍ ഒരാട്ടിന്‍ കുട്ടി വിശന്നു മരിച്ചാല്‍ താന്‍ അതിനു ഉത്ത ര വാദിയാണെന്ന് പറഞ്ഞ ഉമര്‍ (റ) മുതല്‍ അലക്സാന്റ്രും നെപ്പോളിയനും സീസറും അശോകനും ഹിറ്റ്‌ ലറും അടങ്ങുന്ന ഭരണാധികാരി സമൂഹം ഇവിടെ ഉണ്ടായി ട്ടുണ്ട്.സ്വന്തം സുഖങ്ങളും കുടുംബവും ജന ങ്ങളുടെ ക്ഷേമ ത്തിനായി സമര്‍പ്പിക്ക പ്പെടുംപോഴാണ് ഒരു ഭരണാധികാരിയുടെ ദൌത്യം പൂര്‍ണ മാവുക.

ലക്ഷദ്വീപ് കണ്ട ഏറ്റ വും മികച്ച ഭരണാധികാരി ആയിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി .അദ്ദേഹത്തിന് ഒരു ഭരണാധികാരിക്ക് വേണ്ട എല്ലാ നല്ല ഗുണങ്ങളും ഉണ്ടായിരിന്നു. ജനങ്ങള്‍ക്ക്‌ അദ്ദേഹത്ത്തിലുള്ള വിശ്വാസം, അവരുടെ സ്നേഹം,ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ അദ്ദേഹം കാണിച്ച ധീരത...ഇങ്ങനെ എല്ലാം കൊണ്ടും അനുഗ്രഹേ തനായ വ്യക്തി ആയിരുന്നു അദ്ദേഹം.അദ്ദേഹത്തെ ലക്ഷദ്വീപ് ജനത മനസ്സ് കൊണ്ടാണ് സ്വീകരിച്ചത്. അത് കൊണ്ട് തന്നെ അദ്ദേഹം വിട വാങ്ങിയപ്പോള്‍ നികത്താ നാവാത്ത ശ്യൂന്യത ആയി , ഒരു നോവായി അത് മാറിയിരിക്കുന്നു.


ആധുനിക സംവിധാന ങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന ആ കാലത്ത്‌ അദ്ദേഹം വ്യാപകമായ പരിഷ്കാര ങ്ങള്‍ നടപ്പിലാക്കി.പ്രധാന മന്ത്രി ആയിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു വിന്‍റെ പൂര്‍ണ പിന്തുണ അതിനെല്ലാം ഉണ്ടായിരിന്നു.ഇന്ന് ലക്ഷദ്വീപ് എന്തെങ്കിലുമൊക്കെ ആയി ക്കാന പ്പെടുന്നു ന്ടെകില്‍ അതിനു കാരണ ക്കാരന്‍ മൂര്‍ക്കോത്ത് ആണ്. അംങനെ യുള്ള ഭരണാധികാരി യെ അനുസ്മരിക്കാതെ പോകുന്നത് ഒവ്ചിത്യ മില്ലായ്മ യാണ്.

നയതന്ത്രന്ജനും ഭരണാധികാരിയും ഗ്രന്ഥ കര്‍ത്താവും ആയ ശ്രീ.മൂര്‍ക്കോത്ത് രാമുണ്ണി യെ പ്പോലുള്ള വരുടെ അഭാവം ആണ് ലക്ഷദ്വീപു സമൂഹത്തിന്‍റെ ശാപം.


ദീര്‍ഘ ദൃഷ്ടി യും ലാളിത്യ വും വിനയ വും ഉള്ള ഭരണാധികാരികള്‍ ഇല്ലാത്തതു കൊണ്ടാണ് ദ്വീപു സമൂഹം വികസന ത്തിന്‍റെ പാത യില്‍ നിന്ന് ബഹു ദൂരം പിന്നോട്ട് പോയത്‌. മൂര്‍ക്കോത്ത് രാമുണ്ണി യെ അനുസ്മരി ക്കുക യും ആ ധന്യ വ്യക്തി ത്വത്തിനു ആദരാഞ്ജലി കള്‍ അര്‍പ്പിക്കുക യും ചെയ്യുന്നു.

മുഹമ്മദ്‌ അലി അസ് ഹര്‍
ചീഫ് എഡിറ്റര്‍
ദി ഐലണ്ട് ടു ടെ

No comments:

Post a Comment