Thursday, December 31, 2009

കത്തുകള്‍ 
൧.സ്വാഗതാ ര്‍ഹം 
ലക്ഷദ്വീപി ന്‍റെ സങ്കുചിത മനസ്ഥിതി യെ ചോദ്യം ചെയ്തും  പുതിയൊരു വിപ്ലവത്തിന് ആഹ്വാനം ചെയ്തും മുഹമ്മദ്‌ അലി അസ്ഹര്‍ എഴുതിയ "ലക്ഷദ്വീപിലെ മനുഷ്യാവകാശ പ്രവര്‍ത്തന ങ്ങള്‍ക്കൊരു മുഖവുര" എന്ന ലേഖനം സ്വാഗതാര്‍ഹമായ ഒന്നാണ്. ഇത്തരം ആശയങ്ങള്‍ നമ്മുടെ ഇടയില്‍ രൂപ പ്പെടാത്ത ത്തിനു കാരണം നാം ചിന്തിക്കാത്ത താണ്. നാം നമ്മിലേക്ക്‌ ഒതുങ്ങി ക്കൂടുന്നു. ലോകത്തിന്‍റെ സ്ഥിതി ഗതികള്‍ നാം അറിയാന്‍ ശ്രമിക്കു ന്നില്ല. ഒരു തരം സ്വാര്‍ത്ഥത യാണിത്‌. ലക്ഷദ്വീപി ന്‍റെ ചരിത്രം വിവരിക്കുകയും നമ്മെ ചൂഷണം ചെയ്തവരെ ചൂണ്ടി ക്കാണി ക്കുകയും ചെയ്ത ധീരമായ ലേഖന മാണിത്. ഇതിലെ ആശയം പൂര്‍ണ മായും നടപ്പിലാക്കേണ്ടതും ആണ്. മനുഷ്യനെ മനുഷ്യനായി ക്കാണു വാനും പരസ്പരം സ്നേഹിക്കുവാനും മനുഷ്യാവകാശ പ്രവര്‍ത്തന ങ്ങള്‍ നാം ആരംഭിക്കുക തന്നെ വേണം ...അബ്ദുല്‍ അസീസ്‌ അല്‍ കാമിലി , കിള്ത്തന്‍.

No comments:

Post a Comment