Thursday, December 31, 2009

൨. ചരിത്രം പഠിപ്പിക്കണം 
കഴിഞ്ഞ ലക്കം കവര്‍ സ്റ്റോറി ആയിരുന്ന "ചരിത്ര ബോധം വികസനത്തി ന്‍റെ അടിത്തറ " എന്ന ലേഖനം വായിച്ചു. ലേഖകന്‍ കെ.ഷെരീഫ്  ഒരു മിനിക്കോയ് ദ്വീപു കാരനായ ത്തില്‍ അഭിമാനിച്ചു. എല്ലാ ദ്വീപു കളില്‍ നിന്നുള്ള ലേഖകന്‍ മാരെയും ഒന്നിപ്പിക്കാന്‍ ദി ഐലണ്ട് ടുഡേ ക്ക് കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ഒരായിരം അഭിനന്ദനങ്ങള്‍. ഷെരീഫ് മിനിക്കോയ് പറഞ്ഞ കാര്യങ്ങള്‍ വാക്കിന് വാക്ക് ശരിയാണ്. നമ്മുടെ ചരിത്രം നാം പഠിക്കുന്നില്ല .പഠിപ്പിക്കുന്നില്ല. എഴുതി സൂക്ഷിക്കുന്നില്ല. പിന്നെ എങ്ങനെ നമ്മുടെ സംസ്കാരം നാം കാത്തു സൂക്ഷിക്കും?. നമുക്ക് ഉപയോഗമില്ലാത്ത പലതും നാം പഠിക്കുന്നു. ഇതെല്ലാം മാറി നമ്മുടെ ചരിത്രവും സംസ്കാരവും എഴുതി സൂക്ഷിക്കുന്ന ചരിത്ര കാരന്മാരും കലാ കാരന്മാരും വളര്‍ന്നു വരേണ്ടതു ണ്ട്. അങ്ങനെ നമ്മുടെ കുലീന മായ സംസ്കാരത്തെ വരും തലമുറ കള്‍ക്ക് പകര്‍ന്നു കൊടുക്കണം. ദി ഐലണ്ട് ടുഡേ യുടെ ലേഖകര്‍ ആ ദൌത്യം ഏറ്റെടുക്കു മെന്നു പ്രത്യാശിക്കുന്നു. 
മൂസ, മിനിക്കോയ് 

No comments:

Post a Comment