Thursday, December 31, 2009

൩. മികച്ചത്
വനമില്ലാത്ത ലക്ഷദ്വീപിലെ വന്യ ജീവികളെ ക്കുറിച്ച് എസ്.എസ് .കെ. എഴുതിയ ലേഖനം സശ്രദ്ധം വായിച്ചു. ഓരോ ലക്കവും വ്യത്യസ്ത മായ ഓരോ ഐറ്റ വുമായിട്ടാണ് എസ്.എസ് .കെ. വരുന്നത്. വന്യ ജീവികളെ ക്കുറിച്ച് വായിച്ചു അതിശയിച്ചു പോയി. ഇത്രയും വലിയൊരു കടല്‍ സമ്പത്തി ന്‍റെ ഉടമക ലാണല്ലോ നമ്മള്‍. ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡോ. സീ. ജീ. പൂക്കൊയയുടെ "വൈവാഹിക ജീവിതത്തിലെ താള പ്പിഴവുകള്‍ " ഏറെ ആശാവഹമായിരുന്നു. ഇന്ന് ദ്വീപുകളില്‍ കണ്ടു വരുന്ന ത്വലാകും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ ലേഖങ്ങള്‍ മാത്രം മതിയാകുമെന്ന് തോന്നുന്നില്ല. സാമൂഹ്യ പ്രവര്‍ത്തനവും ബോധ വല്‍ക്കരണ പരിപാടികളും വ്യാപിപ്പിക്കുകയാണ് മറ്റൊരു മാര്‍ഗം. ഈ രണ്ടു ലേഖനങ്ങളും മികച്ച നിലവാരം പുലര്‍ത്തി. 
ജവാദ് , ചെത്ത് ലത്ത് 
൨. ചരിത്രം പഠിപ്പിക്കണം 
കഴിഞ്ഞ ലക്കം കവര്‍ സ്റ്റോറി ആയിരുന്ന "ചരിത്ര ബോധം വികസനത്തി ന്‍റെ അടിത്തറ " എന്ന ലേഖനം വായിച്ചു. ലേഖകന്‍ കെ.ഷെരീഫ്  ഒരു മിനിക്കോയ് ദ്വീപു കാരനായ ത്തില്‍ അഭിമാനിച്ചു. എല്ലാ ദ്വീപു കളില്‍ നിന്നുള്ള ലേഖകന്‍ മാരെയും ഒന്നിപ്പിക്കാന്‍ ദി ഐലണ്ട് ടുഡേ ക്ക് കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ഒരായിരം അഭിനന്ദനങ്ങള്‍. ഷെരീഫ് മിനിക്കോയ് പറഞ്ഞ കാര്യങ്ങള്‍ വാക്കിന് വാക്ക് ശരിയാണ്. നമ്മുടെ ചരിത്രം നാം പഠിക്കുന്നില്ല .പഠിപ്പിക്കുന്നില്ല. എഴുതി സൂക്ഷിക്കുന്നില്ല. പിന്നെ എങ്ങനെ നമ്മുടെ സംസ്കാരം നാം കാത്തു സൂക്ഷിക്കും?. നമുക്ക് ഉപയോഗമില്ലാത്ത പലതും നാം പഠിക്കുന്നു. ഇതെല്ലാം മാറി നമ്മുടെ ചരിത്രവും സംസ്കാരവും എഴുതി സൂക്ഷിക്കുന്ന ചരിത്ര കാരന്മാരും കലാ കാരന്മാരും വളര്‍ന്നു വരേണ്ടതു ണ്ട്. അങ്ങനെ നമ്മുടെ കുലീന മായ സംസ്കാരത്തെ വരും തലമുറ കള്‍ക്ക് പകര്‍ന്നു കൊടുക്കണം. ദി ഐലണ്ട് ടുഡേ യുടെ ലേഖകര്‍ ആ ദൌത്യം ഏറ്റെടുക്കു മെന്നു പ്രത്യാശിക്കുന്നു. 
മൂസ, മിനിക്കോയ് 
കത്തുകള്‍ 
൧.സ്വാഗതാ ര്‍ഹം 
ലക്ഷദ്വീപി ന്‍റെ സങ്കുചിത മനസ്ഥിതി യെ ചോദ്യം ചെയ്തും  പുതിയൊരു വിപ്ലവത്തിന് ആഹ്വാനം ചെയ്തും മുഹമ്മദ്‌ അലി അസ്ഹര്‍ എഴുതിയ "ലക്ഷദ്വീപിലെ മനുഷ്യാവകാശ പ്രവര്‍ത്തന ങ്ങള്‍ക്കൊരു മുഖവുര" എന്ന ലേഖനം സ്വാഗതാര്‍ഹമായ ഒന്നാണ്. ഇത്തരം ആശയങ്ങള്‍ നമ്മുടെ ഇടയില്‍ രൂപ പ്പെടാത്ത ത്തിനു കാരണം നാം ചിന്തിക്കാത്ത താണ്. നാം നമ്മിലേക്ക്‌ ഒതുങ്ങി ക്കൂടുന്നു. ലോകത്തിന്‍റെ സ്ഥിതി ഗതികള്‍ നാം അറിയാന്‍ ശ്രമിക്കു ന്നില്ല. ഒരു തരം സ്വാര്‍ത്ഥത യാണിത്‌. ലക്ഷദ്വീപി ന്‍റെ ചരിത്രം വിവരിക്കുകയും നമ്മെ ചൂഷണം ചെയ്തവരെ ചൂണ്ടി ക്കാണി ക്കുകയും ചെയ്ത ധീരമായ ലേഖന മാണിത്. ഇതിലെ ആശയം പൂര്‍ണ മായും നടപ്പിലാക്കേണ്ടതും ആണ്. മനുഷ്യനെ മനുഷ്യനായി ക്കാണു വാനും പരസ്പരം സ്നേഹിക്കുവാനും മനുഷ്യാവകാശ പ്രവര്‍ത്തന ങ്ങള്‍ നാം ആരംഭിക്കുക തന്നെ വേണം ...അബ്ദുല്‍ അസീസ്‌ അല്‍ കാമിലി , കിള്ത്തന്‍.

Tuesday, December 29, 2009

ലക്ഷദ്വീപിലെ രോഗങ്ങളും ആരോഗ്യ രംഗവും

രോഗാതുര മായ അന്തരീക്ഷത്തില്‍ നിന്ന് ഭാസുര മായ ഭാവി യിലേക്കുള്ള ആശാ കിരണ ങ്ങള്‍ ......ലക്ഷദ്വീപിലെ രോഗങ്ങളും ആരോഗ്യ രംഗവും 

Sunday, December 20, 2009

പുതിയ ലക്കം വായിക്കുക 
എഡിറ്റോറിയല്‍ 
"പുതു വര്‍ഷ പ്പുലരിയില്‍"